ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദം. സിനിമ കണ്ട് തീരുമാനിക്കാം എന്ന് ഹൈക്കോടതി. ശനിയാഴ്ച 10 മണിക്ക് ജഡ്ജിക്ക് മുന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കും. പാലാരിവട്ടത്തെ ലാല്‍ മീഡിയയിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. നിര്‍മ്മാതാക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ആദ്യം സിനിമ കോടതിയില്‍ കാണാമെന്നാണ് ജഡ്ജി നിര്‍ദേശിച്ചത്. എന്നാൽ കോടതിയില്‍ സാങ്കേതിക സൗകര്യം ഇല്ലെന്ന് നിര്‍മ്മാതാക്കള്‍ പറയുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ വക്കീലും സിനിമ കാണും.