Share this Article
Union Budget
രാജ്ഭവനെ ആർഎസ്എസ് ശാഖയാക്കാൻ അനുവദിക്കില്ല; രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ മാർച്ച്
വെബ് ടീം
posted on 19-06-2025
1 min read
dyfi

തിരുവനന്തപുരം: കേരള ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനെ ആർഎസ്എസിന്റെ ചിഹ്നങ്ങളും, ബിംബങ്ങളും സ്ഥാപിച്ച് ആർഎസ്എസ് ശാഖയാക്കി മാറ്റാനുള്ള ഗവർണറുടെ നീക്കം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ.ആർഎസ്എസിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള ഇടമായി രാജ്ഭവനെ മാറ്റുന്നത് ജനാധിപത്യവിരുദ്ധവും, രാജ്ഭവനിൽ നടക്കുന്ന പൊതു പരിപാടികളിൽ ഇത്തരം ബിംബങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് എതിരുമാണ്.രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.

സർക്കാർ അംഗീകരിച്ച പൊതു ബിംബങ്ങൾ മാത്രമേ ഇത്തരം പരിപാടികളിൽ ഉണ്ടാകാവൂ എന്ന കാര്യം മറന്ന് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ആർഎസ്എസിനെ വെള്ളപൂശാൻ രാജ്ഭവനെ ഉപയോഗിക്കപ്പെടുന്നത് ഖേദകരമാണ്.കൃഷിവകുപ്പിന്റെ പരിപാടിയിലും, വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയിലും സമാനമായ രീതിയിൽ ഇടപെടാൻ രാജ്ഭവൻ ശ്രമിക്കുകയും ആർഎസ്എസ് ചിഹ്നങ്ങളും, ബിംബങ്ങളും ഉപയോഗിച്ച് രാജ്ഭവനിൽ നടക്കുന്ന പൊതുപരിപാടികളെ ആർഎസ്എസ് വത്കരിക്കാൻ ഗവർണർ ശ്രമം തുടരുകയാണ്. രാജ്ഭവനെ ആർഎസ്എസ് ശാഖയാക്കുവാനുള്ള ഗവർണറുടെ നീക്കം കേരളം അനുവദിക്കുകയില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories