കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് നാളെ ചുമതലയേൽക്കും. കെ സുധാകരൻ ചുമതല കൈമാറും. യുഡിഎഫ് കൺവീനറായി അടൂർ പ്രകാശും സ്ഥാനമേൽക്കും. എ പി അനിൽകുമാർ, പി സി വിഷ്ണു നാഥ്, ഷാഫി പറമ്പിൽ എന്നിവർ കെ പി സി സിയുടെ പുതിയ വർക്കിംഗ് പ്രസിഡന്റ്മാരാകും. കെ സുധാകരൻ നിലവിൽ കെ പി സി സിയുടെ സ്ഥിരം ക്ഷണിതാവാണ്.
ഭരണം തിരിച്ചുപിടിക്കുകയെന്ന വലിയ ലക്ഷ്യമാണ് പുതിയ നേതൃത്വത്തിന് മുന്നിലുള്ളത്. ആഭ്യന്തര കാര്യങ്ങളിൽ ഉൾപ്പെടെ പുതിയ കെ പി സി സി പ്രസിഡന്റെടുക്കുന്ന തീരുമാനങ്ങൾ നിർണായകമാകും. അതേസമയം അതൃപ്തികൾ തുടരുമ്പോഴും ഹൈക്കമാന്റിന്റെ നിലപാടിനോട് സമരസപ്പെടുകയാണ് മറ്റൊരു വിഭാഗം നേതാക്കൾ.