 
                                 
                        കണ്ണൂർ : നവ കേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് കണ്ണൂരിൽ പര്യടനം തുടരും. അഴീക്കോട് മണ്ഡലത്തിൽ നിന്നും ആരംഭിക്കുന്ന പര്യടനം കണ്ണൂർ ധർമ്മടം എന്നീ മണ്ഡലങ്ങളിലൂടെ കടന്നുപോയി തലശ്ശേരിയിൽ സമാപിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ  പ്രതിഷേധത്തേ തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ചതായി അറിയിച്ചു .അതേസമയം ഇന്ന് നടക്കുന്ന നവ കേരള സദസിന്റെ വേദിയിലേക്ക്  യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങൾക്ക് സമാനമായ രീതിയിൽ നവകേരള സദസ്സിൽ വലിയ ജനത്തിരക്ക് തന്നെ ഇന്നും അനുഭവപ്പെടും. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലൂടെയാണ് ഇന്ന് നവകേരള സദസ്സ് കടന്നുപോകുന്നത്
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    