കേബിള്‍ TV ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ പതിനെട്ടാമത് സംരംഭക കണ്‍വെന്‍ഷനായ വിഷന്‍ സമ്മിറ്റ് ഇന്ന് ആലപ്പുഴയില്‍ നടക്കും. ആലപ്പുഴ കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ മുന്‍ കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. സിഒഎ സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ ചടങ്ങില്‍ അധ്യക്ഷനാകും. MLAമാരായ പി.പി ചിത്തരഞ്ജന്‍, H.സലാം എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
കേരളവിഷന്‍ ഡിജിറ്റല്‍ TV, ബ്രോഡ് ബാന്റ് സര്‍വ്വീസ് എന്നിവയില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന ആധുനിക വല്‍ക്കരണങ്ങളും പുതിയ പദ്ധതികളും കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കും. പ്രൊഫ.സന്തോഷ് കുറുപ്പ് ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ നയിക്കുന്ന, സംരംഭകര്‍ക്കായുള്ള ബിസിനസ്-ടെക്‌നിക്കല്‍ അവതരണങ്ങളും ഉണ്ടായിരിക്കും. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തിട്ടുള്ള സി.ഒ.എ അംഗങ്ങളായ 1,500 കേബിള്‍ ടി.വി സംരംഭകര്‍ക്ക് മാത്രമാണ് കണ്‍വെന്‍ഷനില്‍ പ്രവേശനം. തുടര്‍ന്ന് വൈകിട്ട് 5 മണിക്ക് കേരളവിഷന്‍ ന്യൂസിന്റെ കുടുംബശ്രീ സൂക്ഷ്മ സംരംഭക അവാര്‍ഡ് വിതരണവും മെഗാഷോയും നടക്കും. ദേവസ്വം, സഹകരണ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.