പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കാന്‍ തുടര്‍നടപടികള്‍ ഇന്ത്യ സ്വീകരിക്കുന്നതിനിടെ യുഎന്‍ രക്ഷാ സമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരും. ഇരു രാജ്യങ്ങളും സംഘര്‍ഷം ഒഴിവാക്കണമെന്ന പ്രസ്താവന യോഗത്തിലുണ്ടായേക്കും. യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരംഅംഗങ്ങളല്ലാത്ത പത്ത് രാജ്യങ്ങളില്‍ നിലവില്‍ പാകിസ്ഥാനുമുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം വിളിക്കണം എന്ന പാകിസ്ഥാന്റെ ആവശ്യം യുഎന്‍ അംഗീകരിച്ചത്.
അതിനിടെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ. സാധാരണക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഇന്ത്യ പാക്ക് ബന്ധം ഏറ്റവും വഷളായി പോകുന്നത് വേദനയുണ്ടാക്കുന്നു. പ്രശ്‌നപരിഹാരത്തിന് സൈനിക നടപടികളല്ല മാര്‍ഗം. സംഘര്‍ഷം ലഘൂകരിക്കാനായുള്ള സഹായത്തിന് ഐക്യരാഷ്ട്ര സഭ തയാറാണ്. ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.