അനധികൃത സ്വത്ത് സമ്പാദന കേസില്‍ ക്ലീന്‍ ചീറ്റ് റദ്ദാക്കിയ തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കെതിരെ എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ ബഹറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. വിജിലന്‍സ് കോടതിയുടെ തുടര്‍നടപടികള്‍ നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കോടതിയുടെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന് ചുണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി.