 
                                 
                        തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഏഴാം ക്ലാസുകാരന്റെ വധഭീഷണി. പൊലീസ് ആസ്ഥാനത്താണ് കോള്‍ വന്നത്. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പുറമേ കോളിലൂടെ അസഭ്യവര്‍ഷവും നടത്തി. മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നില്‍ ഏഴാം ക്ലാസുകാരനാണെന്ന് കണ്ടെത്തിയത്.
എറണാകുളം സ്വദേശിയായ പന്ത്രണ്ടുകാരനാണ് വധഭീഷണി മുഴക്കി ഫോണ്‍ ചെയ്തത്. ഇന്നലെ വൈകീട്ട് അഞ്ചിനാണ് ഫോണ്‍ വിളിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയാണ് ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    