കൊച്ചി: വിനോദ വിജ്ഞാന മേഖലയിൽ അന്നും ഇന്നും എന്നും വിപ്ലവമാകുന്ന കേരളവിഷനിൽ നിന്നും പുതുവർഷത്തിൽ അതിവേഗ ഇന്റർനെറ്റിനൊപ്പം ഒടിടി സേവനങ്ങളും ഇനി കുറഞ്ഞ നിരക്കിൽ വീടുകളിലേക്ക്. കേരളവിഷൻ ബ്രോഡ്ബാൻഡിന്റെ വെൽക്കം പ്ലാനിലൂടെ ഉപയോക്താക്കൾക്ക് വെറും 699രൂപയ്ക്ക് 350എംപിപിഎസ് വേഗതയുള്ള പ്ലാൻ സബ്സ്ക്രൈബ് ചെയ്ത് കേരളവിഷനോടൊപ്പം ചേരാം. വെൽക്കം പ്ളാനിനൊപ്പം കേരളവിഷന്റെ ഒടിടി പ്ലാറ്റ്‌ഫോമായ കീയുടെ ജിയോ ഹോട്ട്സ്റ്റാർ, പ്രൈം വീഡിയോ, മനോരമ മാക്സ് അടക്കമുള്ള നിരവധി ഒടിടി പ്ലാറ്റുഫോമുകൾ ഉള്ള മെഗാ പ്ലാൻ സൗജന്യമായി ലഭിക്കും.
കൂടാതെ വരിക്കാർക്ക് 2 കോടി രൂപയുടെ സമ്മാനങ്ങൾ നേടാൻ കേരളവിഷൻ ബ്രോഡ്ബാൻ്റിൻ്റെ കണക്ട്&വിൻ സമ്മാനപദ്ധതിയും ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി 1 മുതൽ 6 മാസം നീണ്ടു നിൽക്കുന്നതാണ് കണക്ട്&വിൻ സമ്മാനപദ്ധതി. വരിക്കാർക്ക് 200 ടെലിവിഷൻ, 100 EV ബൈക്കുകൾ, ബമ്പർ സമ്മാനമായി ഒരു EV കാർ ഉൾപ്പെടെ 2 കോടി രൂപയുടെ സമ്മാനങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.
പ്രതിമാസ നറുക്കെടുപ്പിൽ 10 EV ബൈക്കുകളും 2O TV കളും. പുതിയ വരിക്കാർക്കും, നിലവിലുള്ള 6 മാസ വരിസംഖ്യ അടച്ചവരും നറുക്കെടുപ്പിന് അർഹരാവും. 6 മാസത്തിൽ കൂടുതൽ വരിസംഖ്യയടച്ചവർക്ക് കൂടുതൽ അവസരങ്ങൾ. EV ബൈക്കു ലഭിക്കുന്ന വരിക്കാരുടെ ഓപ്പറേറ്റർക്ക് പ്രോൽസാഹന സമ്മാനം.സമ്മാന പദ്ധതി കാലയളവിലെ മികച്ച പെർഫോർമർമാരായ ഡിസ്‌ട്രിബ്യൂട്ടർ, ഓപ്പറേറ്റർമാരിൽ നിന്നും തെരഞ്ഞെടുത്ത 25 പേർക്ക് വിദേശ യാത്രാ പാക്കേജ്. ഗിഫ്റ്റ് കൂപ്പൺ മെയിൽ/watsap വഴി ഉപഭോക്‌താക്കൾക്ക് അയക്കും. സമ്മാനപദ്ധതിയുടെ പ്രമോഷനു വേണ്ടി ഡിസ്ട്രിബൂട്ടർ നടത്തുന്ന പ്രത്യേക പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടാകും.
2 കോടി രൂപയുടെ സമ്മാനങ്ങൾ നേടാൻ ഉടൻ തന്നെ കേരളവിഷൻ ബ്രോഡ്ബാൻഡ് സബ് സ്ക്രൈബ് ചെയ്തോ കണക്ഷൻ പുതുക്കിയോ സമ്മാന പദ്ധതിയിൽ അംഗമാകാം.