Share this Article
News Malayalam 24x7
ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിനു സാഹിത്യ നൊബേൽ
വെബ് ടീം
posted on 10-10-2024
1 min read
NOBEL LITERATURE

സ്റ്റോക്കോം∙ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിനു 2024 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ എഴുത്തിനാണ് പുരസ്കാരം. ‘‘ശരീരവും ആത്മാവും, ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഹാൻ കാങ്ങിനു അവബോധം ഉണ്ട്. അവരുടെ കാവ്യാത്മകവും പരീക്ഷണാത്മകവുമായ രചനാ ശൈലി സമകാലീന ഗദ്യത്തിലെ പുതുമയാണ്’’ – നൊബൈൽ പുരസ്കാര സമിതി അറിയിച്ചു. 

സോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽ അധ്യാപികയാണ് ഹാൻ കാങ്. മാൻ ബുക്കർ പുരസ്കാരം, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ഹാന്‍ കാങ് നേടിയിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories