Share this Article
News Malayalam 24x7
സിനിമാ തിയേറ്ററിൽ ദമ്പതികൾക്ക് മര്‍ദനം; കേസെടുത്ത് പൊലീസ്
വെബ് ടീം
posted on 09-10-2023
1 min read
Couple beaten up in movie theatre

കൊച്ചി: സിനിമാ തിയേറ്ററിൽ ദമ്പതികൾക്ക് മര്‍ദനം.പറവൂരിലെ ഷഫാസ് തിയേറ്ററിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം.

ഷഫാസ് തിയേറ്ററിൽ സിനിമ കാണാനെത്തിയതായിരുന്നു ദമ്പതികൾ.രാത്രി 10 മണിയോടെയാണ് സംഭവം. ഇടവേള സമയത്ത് പുറത്തേക്കിറങ്ങിയ ദമ്പതികളോട് ഒരാൾ മോശമായി പെരുമാറി. ജിബിൻ ഇത് ചോദ്യം ചെയ്തതോടെ മർദനത്തിൽ കലാശിക്കുകയായിരുന്നു. ഒരു സംഘം ആളുകൾ ജിബിനെ മർദിച്ചവശനാക്കി.

ജിബിനും പൂജയും ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ ജിബിൻ്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories