മാഹി: ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. വടകര ചോമ്പാല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ മാടപ്പീടിക പാറയിൽ ക്ഷേത്രത്തിന് സമീപം പുന്നോൽ കരീക്കുന്നുമ്മൽ പി.സന്തോഷ് (42) ആണ് മരിച്ചത്.സ്റ്റേഷനിൽ ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ശേഷം ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ രക്ഷിക്കാനായില്ല. പരേതനായ പൊട്ടന്റവിട വിജയന്റെയും നിർമലയുടേയും മകനാണ്.