അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിയിൽ സുരക്ഷാ സേനകൾ തമ്മിൽ ഏറ്റുമുട്ടൽ. താലിബാൻ്റെ നേതൃത്വത്തിലുള്ള സൈന്യം പാകിസ്ഥാൻ സൈനിക ഔട്ട്‌പോസ്റ്റുകൾ പിടിച്ചെടുത്തതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുനാർ, ഹെൽമണ്ട് ഉൾപ്പെടെ ആറ് പ്രവിശ്യകളിൽ ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്.
അതിർത്തിയിലെ ഏറ്റുമുട്ടലിൽ അഞ്ച് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. കാബൂളിനടുത്ത് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് അതിർത്തി കടന്നുള്ള ഈ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. പാക് സൈനികവൃത്തങ്ങൾ തിരിച്ചടിച്ചതായും വിവരങ്ങളുണ്ട്.