Share this Article
KERALAVISION TELEVISION AWARDS 2025
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരിയെ പുലി പിടിച്ചതായി പരാതി; കുട്ടിക്കായി തെരച്ചിൽ; സംഭവം വാൽപ്പാറയിൽ
വെബ് ടീം
posted on 20-06-2025
1 min read
RAJANI

തമിഴ്നാട്ടിലെ വാൽപ്പാറയിൽ നാലര  വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയതായി പരാതി. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. വൈകിട്ട് ആറോടെയാണ് ദാരുണമായ സംഭവം. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകൾ റോഷ്‌നിയെയാണ് പുലി പിടിച്ചത്.

കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരുമടക്കം വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories