Share this Article
News Malayalam 24x7
ജമ്മുകശ്മീരില്‍ നാട്ടുകാരെ കൊലപ്പെടുത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തം
Security Forces Launch

ജമ്മുകശ്മീരില്‍ നാട്ടുകാരെ കൊലപ്പെടുത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തം. ഭീകരരർ വനമേഖലകളില്‍ ഒളിച്ചെന്ന് നിഗമനം. കൊല്ലപ്പെട്ട നാസിര്‍ അഹമ്മദ്, കുല്‍ദീപ് കുമാര്‍ എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും.

കഴിഞ്ഞ ദിവസമാണ് ജമ്മുവിലെ കിഷ്ത്വറില്‍ രണ്ട് നാട്ടുകാരെ ഭീകരരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സൈന്യവും പൊലീസും സംയുക്തമായി രൂപീകരിച്ച വില്ലേജ് ഡിഫന്‍സ് ഗാര്‍ഡിലെ അംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഭീകര വാത പശ്ചാത്തലത്തില്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories