Share this Article
Union Budget
രാജ്യത്ത് ജാതി സെൻസസ് നടത്താൻ മോദി സർക്കാർ; ജനസംഖ്യാ കണക്കെടുപ്പിനൊപ്പം നടത്തും
വെബ് ടീം
4 hours 11 Minutes Ago
1 min read
MODI

ന്യൂഡൽഹി: രാജ്യത്ത് ജാതി സെൻസസ് നടത്താൻ മോദി സർക്കാർ. അടുത്ത ജനറൽ സെൻസസിനൊപ്പം ജാതി സെൻസസും നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ഡൽഹിയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രതിപക്ഷത്ത് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആവർത്തിച്ച് ആവശ്യപ്പെട്ട കാര്യമാണിത്. എന്നാൽ ജാതി സെൻസസ് പ്രത്യേകമായി നടത്തില്ലെന്നും സെൻസസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നുമാണ് വിവരം.സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. സംസ്ഥാനങ്ങളിലെ ജാതി സെൻസസ് സാമൂഹ്യ സ്‌പർധയ്ക്ക് ഇടയാക്കിയെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു. കർണാടകത്തിലടക്കം ജാതി സെൻസസ് വലിയ വിവാദമായിരിക്കെയാണ് കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരിൻ്റെ നീക്കം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories