ഖത്തറിലെ ആക്രമണത്തെ അപലപിച്ച ലോകരാജ്യങ്ങള്‍ക്ക് മറുപടിയുമായി ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന് സാമ്പത്തികമായി സഹായിക്കുകയും അവര്‍ക്ക് ഇടം കൊടുത്ത് വളര്‍ത്തുകയും ചെയ്യുന്നതിനാലാണ് ഖത്തറിനെ ആക്രമിച്ചത്. അഫ്ഗാനിസ്ഥാനില്‍ അല്‍ഖ്വയ്ദയ്‌ക്കെതിരെയും പാകിസ്ഥാനില്‍ ഒസാമ ബിന്‍ ലാദനെതിരെയും അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ സമാനമായിരുന്നില്ലേ എന്നും അന്ന് അമേരിക്കയെ അഭിനന്ദിച്ചവര്‍ ഇന്ന് ഇസ്രായേലിനെ കുറ്റപ്പെടുന്നതില്‍ ലജ്ജിക്കണമെന്നും നെതന്യാഹു പറഞ്ഞു. ഖത്തർ അടക്കം എല്ലാ രാജ്യങ്ങളോടുമാണ്, തീവ്രവാദ സംഘടനകളെ സംരക്ഷിക്കുന്ന എല്ലാ രാജ്യങ്ങളും അവരെ ഇല്ലാതാക്കുകയോ നിയമത്തിന് മുന്നില്‍ കൊണ്ടു വരികയോ ചെയ്തില്ലെങ്കില്‍ ആ പ്രവൃത്തി ഇസ്രായേല്‍ ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു.