Share this Article
KERALAVISION TELEVISION AWARDS 2025
2024ലെ ബാലസാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
2024 Bala Sahitya Awards Announced in Kerala

2024ലെ ബാലസാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ബാലസാഹിത്യത്തിന്റെ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ ഏഴു പേർക്കാണ് ഇത്തവണത്തെ അവാർഡ് പ്രഖ്യാപിച്ചത്. കഥ-വിമിഷ് മണിയൂർ, കവിത-പ്രേമജ ഹരീന്ദ്രൻ, വൈജ്ഞാനികം- ഡോ ബി പത്മകുമാർ, ശാസ്ത്രം -പ്രഭാവതി മേനോൻ ,ജീവചരിത്രം ആത്മകഥ വിഭാഗത്തിൽ-ഡോക്ടർ  നേത്തൂർ ഹരികൃഷ്ണൻ, വിവർത്തനം- ഡോക്ടർ സംഗീത ചേനം പുള്ളി, നാടകം ഹാജറ എന്നിവർക്കാണ് ബാലസാഹിത്യ അവാർഡുകൾ ലഭിച്ചത്. ഇരുപതിനായിരം രൂപയും പ്രശംസ പത്രവും മെമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം. വിതരണ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് മന്ത്രി ചെറിയാൻസജി  വാർത്താസമ്മേളനത്തിൽ അറിയിച്ചു .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories