Share this Article
News Malayalam 24x7
ACയുടെ താപനില ഏകീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
Central Government to Standardize AC Temperature in India

രാജ്യത്ത് എയര്‍ കണ്ടീഷനറുകളുടെ താപനില ഏകീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഊര്‍ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. എയര്‍ കണ്ടീഷനറുകളുടെ ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രീ സെല്‍ഷ്യസും ഏറ്റവും കൂടിയ താപനില 28 ഡിഗ്രീ സെല്‍ഷ്യസുമായി ക്രമീകരിക്കാനാണ് തീരുമാനം. 24 അല്ലെങ്കില്‍ 25 ഡിഗ്രീ സെല്‍ഷ്യസാണ് എയര്‍ കണ്ടീഷനറുകള്‍ പ്രവര്‍ത്തിക്കാന്‍ പ്രയോഗികമായി ഏറ്റവും അനുയോജ്യ താപനില എന്ന് ഊര്‍ജ കാര്യക്ഷമതാ കാര്യാലയം കണ്ടെത്തിയിരുന്നു. ഇത് പ്രകാരമുള്ള പുതിയ ചട്ടങ്ങളടങ്ങിയ വിജ്ഞാപനം പുറത്തിറക്കിയ ശേഷം ഉല്‍പാദിപ്പിക്കുന്ന എയര്‍ കണ്ടീഷനറുകള്‍ക്കായിരിക്കും ഈ മാര്‍ഗനിര്‍ദേശം ബാധകമാവുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories