മഹാരാഷ്ട്രയിലെ നവി മുംബൈയില്‍ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചു. വാഷിയിലെ രഹേജ കോംപ്ലക്സില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തിരുവനന്തപുരം സ്വദേശികളായ 6 വയസുകാരി വേദിക സുന്ദര്‍ ബാലകൃഷ്ണന്‍, മാതാപിതാക്കളായ സുന്ദര്‍ ബാലകൃഷ്ണന്‍, പൂജ രാജന്‍ എന്നിവരാണ് മരിച്ചത്. ഫ്‌ളാറ്റിന്റെ 10, 11, 12 നിലകളിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.