ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ ഉള്‍പ്പടെയുള്ളവരെ കുറ്റ വിമുക്തരാക്കിയ വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതിയാണ് അപ്പീല്‍ പരിഗണിക്കുക. റോസ് അവന്യൂ കോടതി വിധിക്കെതിരെയാണ് അപ്പീല്‍. അന്വേഷണത്തിന്റെ വശങ്ങള്‍ കൃത്യമായി പരിശോധിക്കാതെയാണ് വിധി എന്നതാണ് സിബിഐയുടെ വാദം. മദ്യനയം രൂപീകരിച്ചതില്‍ വിശാല ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് കെജ്രിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കിയത്.