Share this Article
News Malayalam 24x7
ബിഹാർ ആർക്കൊപ്പം ? ജനവിധി നാളെ അറിയാം
Bihar Election Results Tomorrow: Who Will Win?

ബീഹാർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. അഭിപ്രായ സർവേ ഫലങ്ങളിൽ വിശ്വാസമർപ്പിച്ച് ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. അതേസമയം, അഭിപ്രായ സർവേകളെ പാടെ തള്ളി വിജയമുറപ്പിച്ച് മഹാസഖ്യവും കാത്തിരിക്കുന്നു. പത്ത് വർഷത്തെ തുടർച്ചയായ ഭരണം, ശക്തമായ ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം എൻ.ഡി.എ.ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് മഹാസഖ്യത്തിന്റെ വിലയിരുത്തൽ. എന്നാൽ, ജനകീയ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലെ തൊഴിൽ വാഗ്ദാനങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണവും എൻ.ഡി.എക്ക് അനുകൂലമായ തരംഗമുണ്ടാക്കിയെന്നും വിലയിരുത്തപ്പെടുന്നു.

രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടർ പട്ടികയിലെ ആരോപണങ്ങളും തീവ്രവാദ പട്ടിക പരിഷ്കരണവും വോട്ടെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടെന്നും, ഇത് റെക്കോർഡ് പോളിംഗിന് കാരണമായിട്ടുണ്ടെന്നും മഹാസഖ്യം കണക്കുകൂട്ടുന്നു. യുവാക്കളുടെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും തങ്ങൾക്ക് അനുകൂലമാകുമെന്നും അവർ കരുതുന്നു. സമാധാനപരമായി തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സംതൃപ്തി രേഖപ്പെടുത്തി. നാളെ രാവിലെയോടെ ബീഹാറിലെ ജനവിധി അറിയാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories