Share this Article
News Malayalam 24x7
റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; അത്താണിയിൽ രണ്ട് സ്ത്രീകൾ മരിച്ചു
വെബ് ടീം
posted on 21-08-2023
1 min read
women die after being hit by a vehicle in Angamaly

കൊച്ചി: എറണാകുളം അത്താണിയില്‍ വാഹനമിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. 'കാംകോ'യിലെ കാന്റീന്‍ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുവരെയും പിക്ക് അപ്പ് വാന്‍ ഇടിക്കുകയായിരുന്നു. രണ്ടും പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വാന്‍ അമിത വേഗതയിലായിരുന്നെന്നും ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

ഡ്രൈവര്‍ വേലുവിനെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നെടുമ്പാശേരി പൊലീസ് എത്തിയാണ് മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.



ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories