വന്ദേഭാരത് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്‍ത്ഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍. പാട്ടുപാടാന്‍ റെയില്‍വേ ആവശ്യപ്പെട്ടിട്ടില്ലെന്നും പാടിയത് ദേശഭക്തിഗാനം എന്ന നിലയിലാണെന്നും പ്രിന്‍സിപ്പാള്‍ ഡിൻോ കെപി പറഞ്ഞു. ദേശഭക്തിഗാനം എന്ന നിലയിലാണ് കുട്ടികളെ ഈ ഗാനം പഠിപ്പിക്കുന്നത്. കുട്ടികള്‍ ഭയത്തിലാണെന്നും സൈബര്‍ ആക്രമണം രൂക്ഷമാണെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി. കുട്ടികളുടെ ചിത്രം ദുരുപയോഗം ചെയ്യുന്നുണ്ട് ഇതില്‍ നിയമനടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.