Share this Article
KERALAVISION TELEVISION AWARDS 2025
കേരളത്തിൽ കാറ്റും മഴയും പ്രതീക്ഷിക്കാം; ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് ഇങ്ങനെ
വെബ് ടീം
posted on 22-09-2024
1 min read
rain

അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  നാളെ (സെപ്തംബർ 23)  എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോട് ജില്ലകളിലും, മറ്റന്നാൾ കോഴിക്കോട്, കണ്ണൂർ, കാസർഗോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയും മണിക്കൂറിൽ 40 കിലോമീറ്ററില്‍ താഴെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റും പ്രതീക്ഷിക്കാം.

ഗൾഫ് ഓഫ് മാന്നാര്‍, തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മഴയും കാറ്റും സംബന്ധിച്ച മുന്നറിയിപ്പുകൾ കണക്കിലെടുത്ത് ജാഗ്രത പാലിക്കുക. യാത്രകൾ ആവശ്യമെങ്കിൽ മാത്രം നടത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories