എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് ഭീകരപ്രവര്‍ത്തനമെന്ന് പോലീസ് കോടതിയില്‍. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭീകരപ്രവര്‍ത്തനം ആയതിനാലാണ് യുഎപിഎ ചുമത്തിയത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ തുടര്‍ന്ന് പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല.
യുഎപിഎയുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.