തിരുവനന്തപുരം:കൂടുതൽ സീറ്റോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുമെന്നും മിഷൻ 110 സാധ്യമാണെന്നും ആത്മവിശ്വാസത്തിന് അടിസ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത്, പ്രാദേശിക തിരിച്ചടിമാത്രമാണ്. പത്ത് വർഷം മുൻപുള്ള കേരളത്തിൻ്റെ അവസ്ഥ ജനങ്ങളുടെ മനസിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി കേരളം അനുഭവിക്കുന്നത് സർവതല വികസനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
"ഞങ്ങൾക്ക് കനഗോലു ഇല്ല. ഞങ്ങളുടെ കനഗോലു ജനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തുവർഷവും അതിനുമുൻപുള്ള അവസ്ഥയും ജനങ്ങളെ സ്വാധീനിക്കുന്നതാണ്. ആ താരതമ്യം എൽഡിഎഫിന്റെ ഗ്രാഫ് ഉയർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതി ഏറ്റവും കുറഞ്ഞ നാടെന്ന പ്രത്യേകത നമ്മുടെ നാട് നേടി. ഏതെങ്കിലും ഒരു പോസ്റ്റിൽ ആരെയെങ്കിലും നിയമിക്കാൻ കൈക്കൂലി കൊടുക്കേണ്ടതുണ്ടോ ഇക്കാലത്തെന്നു ചോദിച്ച മുഖ്യമന്ത്രി, ഈ സ്ഥിതിയിൽ കാലത്തിന്റെ മാറ്റം മാത്രമല്ല എൽഡിഎഫിനും പങ്കുണ്ടെന്ന് പറഞ്ഞു.വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ അൽഭുതകരമായ മാറ്റങ്ങളാണ് ഉണ്ടായത്. 2016-ൽ അധികാരത്തിൽ വരുമ്പോൾ ആയിരത്തോളം സ്കൂളുകൾ അടച്ചു പൂട്ടാൻ നിൽക്കുകയായിരുന്നു. 2016-ന് മുമ്പ് ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ പാഠപുസ്തകങ്ങൾ ഇല്ലാതെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കൊടുത്ത സ്ഥിതി ഉണ്ടായിരുന്നല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെ കരിവാരിത്തേയ്ക്കുന്ന വാർത്തകളിലും അമേരിക്കൻ ഭീകരതയെ സ്വാഭാവികവത്ക്കരിക്കുന്നതും അതേ രീതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എകെ ബാലൻ ഓർമിപ്പിച്ചത് കേരളത്തിന്റെ മുൻകാല ചരിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കേരളം രാജ്യത്തിന് മാതൃകയാണ്. നേരത്തെ ചിത്രം വ്യത്യസ്ഥമായിരുന്നു. അതാണ് എ കെ ബാലന്‍ ഓര്‍മ്മിപ്പിച്ചത് എന്നാണ് കരുതുന്നത്. മാറാട് കലാപത്തിന് ശേഷം പ്രദേശം സന്ദര്‍ശിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രി പ്രദേശത്ത് എത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ കൂടെ കൂട്ടാന്‍ പാടില്ലെന്ന് ആര്‍എസ്എസ് നിലപാട് എടുത്തു. അന്ന് ആര്‍എസ്എസിന്റെ അനുവാദം വാങ്ങിയാണ് പ്രദേശത്തേക്ക് പോയത്. എന്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഇത്തരം ഒരു നിലപാട് എടുത്തത് എന്തിനാണ്.
അതാണ് യുഡിഎഫിന്റെ രീതി, യുഡിഎഫ് വര്‍ഗീയതയെ സമീപിക്കുന്നത് എന്നതാണ് പ്രശ്‌നം. നിലപാടുകള്‍ ആണ് വര്‍ഗീയ പ്രശ്‌നങ്ങള്‍ ആളിക്കത്തിയത്. വര്‍ഗീയ സംഘര്‍ഷങ്ങളെ നേരിടുന്നതില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ യുഡിഎഫിന് ആയില്ല. ഇന്നും കേരളത്തില്‍ വര്‍ഗീയ ശക്തികളുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് കാരണം. യുഡിഎഫ് വന്നാല്‍ ഉണ്ടാകാന്‍ പോകുന്ന സാഹചര്യമാണ് എകെ ബാലന്‍ ചൂണ്ടിക്കാട്ടിയത്.
കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാട്ടിയത് എങ്ങനെ ഭൂരിപക്ഷ വോട്ട് കേന്ദ്രീകരിക്കലാകും. അത്തരം വാദം ജമാ അത്തെ ഇസ്ലാമിയുടെ വാദമാണ്. വിമര്‍ശനങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയ പ്രീണനമാണെന്ന് വരുത്തി തീര്‍ക്കുന്നു. ആര്‍എസ്എസ് വിമര്‍ശനം ഹിന്ദുക്കളോടുള്ള എതിര്‍പ്പല്ല, ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ വിമര്‍ശനം മുസ്ലീങ്ങളോടുള്ള എതിര്‍പ്പല്ല. വര്‍ഗീ ശക്തികള്‍ ചെറിയ സ്വാധീനമാണ് ഉള്ളത്. ആ വര്‍ഗീയത യുഡിഎഫ് തിരിച്ചറിയുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.