Share this Article
KERALAVISION TELEVISION AWARDS 2025
മോദി ഫാനാണ്; ബിജെപിയിൽ അംഗത്വം സ്വീകരിച്ച് നടി ഊർമിള ഉണ്ണി
വെബ് ടീം
posted on 18-11-2025
1 min read
oormila

നടി ഊർമിള ഉണ്ണി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിലാണ് ഊർമിള ഉണ്ണി ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്. ഊർമിളയുടെ രാഷ്ട്രീയ പ്രവേശനത്തിന് സാക്ഷ്യം വഹിക്കാൻ ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രശസ്ത ചലച്ചിത്ര നിർമാതാവായ ജി. സുരേഷ് കുമാർ ചടങ്ങിൽ പങ്കെടുത്തു.നൃത്തം, സീരിയൽ, സിനിമ മേഖലകളിൽ സജീവമാണ് ഊർമിള ഉണ്ണി. തന്റെ രാഷ്‌ട്രീയ പ്രവേശനത്തിലൂടെ സാമൂഹിക സാംസ്‌കാരിക രംഗത്ത് കൂടുതൽ സജീവമാകാനുള്ല തയ്യാറെടുപ്പിലാണ് ഊർമിള. താനൊരു നരേന്ദ്രമോദി ഫാനാണെന്ന് അവർ പിന്നീട് പ്രതികരിച്ചു. മനസുകൊണ്ട് ബിജെപിയായിരുന്നു. എന്നാൽ, സജീവപ്രവർത്തകയല്ലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഊർമിള ഉണ്ണിയുടെ പാർട്ടി പ്രവേശനം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories