ദേശീയ പാതയുടെ ദൂരപരിധിയില്‍ ഇളവ് തേടി കേരളം സുപ്രീംകോടതിയില്‍. ദേശീയ പാതയ്ക്ക് സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദൂരപരിധിയില്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കില്‍ എടുക്കണമെന്നും ഹര്‍ജിയില്‍ കേരളം ആവശ്യപ്പെടുന്നു. നിലവില്‍ സുപ്രീംകോടതി വിധി പ്രകാരം ദേശീയ പാതയുടെ മാധ്യഭാഗത്ത് നിന്നും 40 മീറ്റര്‍ ദൂരത്തിനുള്ളില്‍ വീട് നിര്‍മ്മിക്കാനും 75 മീറ്ററിനുള്ളില്‍ വാണിജ്യ കെട്ടിടങ്ങളും നിര്‍മ്മിക്കാന്‍ അനുവാദമില്ല. ദേശീയ പാതയോരത്ത് പുതിയ കച്ചവട സ്ഥാപനങ്ങള്‍ നിര്‍മ്മിക്കരുതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തിന്റെ സാഹചര്യത്തില്‍ ഉത്തരവ് നടപ്പാക്കുക എന്നത് അപ്രായോഗികമാണ്.