Share this Article
News Malayalam 24x7
ലൈംഗികാതിക്രമ പരാതി; ഏഷ്യൻ ഗെയിംസിൽ നിന്ന് ഇന്ത്യൻ ഒഫീഷ്യലിനെ തിരിച്ചയച്ചു
വെബ് ടീം
1 hours 41 Minutes Ago
1 min read
GURINDAR SINGH

നഗോയ: ഏഷ്യൻ ഗെയിംസിൽ നിന്ന് ഇന്ത്യൻ ഹോക്കി അമ്പയറും ടെക്നിക്കൽ ഒഫീഷ്യലുമായ ഗുരീന്ദർ സിംഗ് സങ്കയെ ലൈംഗിക അതിക്രമ പരാതികളെ തുടർന്ന് തിരിച്ചയച്ചു.മലേഷ്യയിൽ നിന്നുള്ള ഒരു വനിതാ ഹോക്കി ഒഫീഷ്യലിനോടും ഹോട്ടൽ ജീവനക്കാരിയോടും മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി.

ഏഷ്യൻ ഹോക്കി ഫെഡറേഷൻ (AHF) നിയമിച്ച അമ്പയർ മാനേജരായിരുന്നു ഇദ്ദേഹം. കഴിഞ്ഞ വർഷം ഹോക്കി ഇന്ത്യ ലീഗിലും ഇദ്ദേഹത്തിനെതിരെ പരാതി ഉയർന്നിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories