Share this Article
യു.എസ് ദേശീയ സുരക്ഷാ ഏജൻസിയുടെ 'NSANet' ശൃംഖലയിൽ ഗുരുതര സാങ്കേതിക തകരാർ; പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു
Network NSANet

യു.എസ് ദേശീയ സുരക്ഷാ ഏജന്‍സിയായ എന്‍.എസ്.എയുടെ ആഭ്യന്തര ആശയവിനിമയ ശൃംഖലയായ 'NSANet'-ല്‍ ഗുരുതരമായ സാങ്കേതിക തകരാര്‍. രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കാനും ഉദ്യോഗസ്ഥര്‍ തമ്മില്‍ സുരക്ഷിതമായി പങ്കുവെക്കാനും ഉപയോഗിക്കുന്ന നെറ്റ്വര്‍ക്കാണിത്. പതിവ് സോഫ്റ്റ്വെയര്‍ അപ്ഗ്രേഡിനിടെ ഉണ്ടായ പ്രശ്‌നമാണിതെന്നാണ് പ്രാഥമിക നിഗമനം. താത്കാലിക ഡീഗ്രേഡേഷന്‍ മാത്രമാണ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. രഹസ്യാന്വേഷണ-സുരക്ഷാ ഉദ്യോഗസ്ഥരുടെ ദൈനംദിന ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക തകരാര്‍ മൂലം തടസ്സപ്പെട്ടു. എന്നാല്‍ രാജ്യത്തിന്റെ സുപ്രധാന സുരക്ഷാ പ്രവര്‍ത്തനങ്ങളെയോ പ്രസിഡന്റിന് അടിയന്തര രഹസ്യവിവരങ്ങള്‍ കൈമാറുന്ന സംവിധാനങ്ങളെയോ ഇത് ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.സാങ്കേതിക തകരാര്‍ ഇതുവരെ പൂര്‍ണ്ണമായി പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories