തെറ്റുകളുടെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കുന്നെന്ന് എന്‍വിഡിയ സ്ഥാപകന്‍ ജെന്‍സന്‍ ഹുവാങ്. കമ്പനി പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ എത്താന്‍ കഴിഞ്ഞില്ലെന്നും വ്യക്തിജീവിതത്തില്‍ ഗുരുതരമായ തെറ്റുകള്‍ സംഭവിച്ചെന്നും ജെന്‍സന്‍ ഹുവാങ് തുറന്നു സമ്മതിച്ചു. സ്വതന്ത്ര അന്വേഷണവുമായി സഹകരിക്കുമെന്നും ജെന്‍സണ്‍ വ്യക്തമാക്കി. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചതിന് ശേഷം ജീവനക്കാര്‍ തന്നെ നിരന്തരമായി വിളിക്കുന്നുണ്ടെന്നും തിരിച്ചുവരാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും ജെന്‍സന്‍ പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡ് ആവശ്യപ്പെട്ടാല്‍ തിരിച്ചുവരുമെന്നും ജെന്‍സന്‍ ഹുവാങ് എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. വിവാഹേതര ബന്ധവും ചൈനീസ് ചാരവൃത്തി ആരോപണങ്ങളെയും തുടര്‍ന്നാണ് ജെന്‍സന്‍ സിഇഓ സ്ഥാനം രാജിവെച്ചത്.