ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ ജല്‍സയ്ക്ക് മുന്നില്‍ പ്രതിഷേധിക്കാന്‍ ഖലിസ്ഥാന വിഘടനവാദി സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ്. നവംബര്‍ 19നും 27നും ഇടയില്‍ പ്രതിഷേധം നടത്തുമെന്നും വസതിക്ക് മുന്നില്‍ എത്തിച്ചേരാനും എസ്എഫ്‌ജെ നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂണ്‍ അനുയായികളോട് ആഹ്വാനം ചെയ്തു. ഖലിസ്ഥാന്‍ ജല്‍സ എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. അമിതാഭ് ബച്ചന് നേരെ തുടരുന്ന ഭീഷണിയും പ്രതിഷേധവും കണക്കിലെടുത്ത് വസതിക്ക് ചുറ്റും മുബൈ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട പഴയ ആരോപണങ്ങളില്‍ ബച്ചന്‍ മറുപടി പറയേണ്ടിവരുമെന്നാണ് പന്നൂന്റെ മുന്നറിയിപ്പ്. പ്രതിഷേധത്തിനായി എത്തുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്നും പന്നൂന്‍ വാഗ്ദാനം ചെയ്തു.