ശബരിമലയിലെ ദിലീപിന്റെ വിഐപി ദര്‍ശനം ഗൗരവതരമെന്ന് ഹൈക്കോടതി. എന്ത് പ്രത്യേകതയാണ് ഇത്തരം ആളുകള്‍ക്കുള്ളത് എന്ന് കോടതി ചോദിച്ചു. ദിലീപിനു വേണ്ടി മുന്‍ നിരയിലുള്ളവരെയും തടഞ്ഞെന്ന് നിരീക്ഷിച്ച കോടതി, സ്വീകരിച്ച നടപടി അറിയിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി.