കാനഡക്ക് ട്രംപിന്റെ ഇരുട്ടടി. കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. തീരുവയില്‍ കാനഡ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയെന്നാരോപിച്ചാണ് ട്രംപ് കാനഡക്കെതിരെ തിരിഞ്ഞത്. കാനഡയുമായുള്ള വ്യാപാര ചര്‍ച്ച അവസാനിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ സര്‍ക്കാര്‍ സംപ്രേഷണം ചെയ്ത ഒരു കായിക പരസ്യമാണ് ട്രംപിനെ പ്രകേപിപ്പിച്ചത്. താരിഫുകള്‍ വ്യാപാര യുദ്ധങ്ങള്‍ക്കും സാമ്പത്തിക ദുരന്തത്തിനും കാരണമാകുമെന്ന് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് റീഗന്‍ പറയുന്ന വീഡിയോ ഉള്‍ക്കൊള്ളുന്നതാണ് പരസ്യം. കാനഡ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി.