തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതിയെ ഇന്നറിയാം. ഇന്ന് ചേരുന്ന സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാവും. പി.എസ് പ്രശാന്തിന് പകരം അധ്യക്ഷസ്ഥാനത്തേക്ക് ഹരിപ്പാട് മുന്‍ എംഎല്‍എയും നിലവിലെ കയര്‍ഫെഡ് പ്രസിഡന്റുമായ ടി.കെ ദേവകുമാര്‍, ആറ്റിങ്ങല്‍ മുന്‍ എം.പി എ സമ്പത്ത് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. സിപിഐയുടെ പ്രതിനിധിയായി വിളപ്പില്‍ രാധാകൃഷ്ണനെയും പരിഗണിക്കുന്നുണ്ട്. ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ഭരണസമിതിയെ കൊണ്ടുവരാനുള്ള തീരുമാനം.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക സംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലും ദേവസ്വം ബോര്‍ഡിനെതിരെ പരമാര്‍ശങ്ങളുണ്ടായിരുന്നു. ഹൈക്കോടതിയും ദേവസ്വം ബോര്‍ഡിന് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് നിലവിലെ ഭരണസമിതിയുടെ കാലാവധി നീട്ടിനല്‍കേണ്ടെന്ന തീരുമാനം. സിപിഐഎം സെക്രട്ടറിയേറ്റിന് ശേഷം അടുത്ത മന്ത്രിസഭാ യോഗത്തില്‍ പുതിയ ഭരണസമിതിയെ നിശ്ചയിക്കും. നിലവിലുള്ള ഭരണസമിതിയുടെ അവസാന യോഗം പതിനൊന്നാം തീയതി ചേരും.