Share this Article
News Malayalam 24x7
ലാവലിന്‍ കേസില്‍ സുപ്രീംകോടതിയിലെ അന്തിമവാദം ഇന്ന്

The final argument in the Lavalin case is today in the Supreme Court

ലാവലിന്‍ കേസില്‍ സുപ്രീംകോടതിയിലെ അന്തിമവാദം ഇന്ന് നടക്കും. ഇന്നലെ മറ്റ് ഹര്‍ജികളുടെ വാദം നീണ്ടതിനാല്‍ ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. മാറ്റിവച്ച ഹര്‍ജി ഇന്നത്തെക്ക് ലിസ്റ്റുചെയ്യുകയായിരുന്നു. കേസില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യംചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.

പന്നിയാര്‍, പള്ളിവാസല്‍, ചെങ്കളം ചെറുകിട ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതിലൂടെ സംസ്ഥാന സര്‍ക്കാരിന് 375 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നതാണ് ലാവലിന്‍ കേസ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories