ആശാപ്രവർത്തകരുടെ രാപ്പകൽ സമരം തുടങ്ങി ഇന്ന് 100 ആം നാൾ. സമരം തുടങ്ങിയത് കഴിഞ്ഞ ഫെബ്രുവരി 10 ന്. രാപ്പകൽ സമരയാത്ര 16 ദിവസം പിന്നിട്ട് പാലക്കാട് കടന്നു. ഇന്ന് വൈകിട്ട് രാപ്പകൽ സമരപ്പന്തലിൽ 100 സമരപ്പന്തങ്ങൾ കത്തിച്ച് ആശാ പ്രവർത്തകർ പ്രതിഷേധിക്കും. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആശ സമര സമിതി. സമരത്തിനു പിന്തുണ തേടി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു നയിക്കുന്ന ‘രാപകൽ സമരയാത്ര’ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പര്യടനം പൂർത്തിയാക്കി.