Share this Article
Union Budget
നടിയെ ആക്രമിച്ച കേസ്; അന്തിമവിചാരണ വാദം ഇന്നും തുടരും
Kerala Actress Assault Case

നടിയെ ആക്രമിച്ച കേസിലെ അന്തിമവിചാരണ ഇന്നും തുടരും. കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു. സമയം ലഭിച്ചതോടെ പ്രോസിക്യൂഷന്‍ വാദമാണ് നിലവില്‍ തുടരുന്നത്. ഇക്കാര്യങ്ങളില്‍ മറുപടി അറിയിക്കാന്‍ പ്രതിഭാഗത്തിന്റെ വാദവും കോടതിയില്‍ നടക്കും. കേസില്‍ വിചാരണ അന്തിമഘട്ടത്തിലാണ്. ഇരുവിഭാഗങ്ങളുടെയും വാദം പൂര്‍ത്തിയാക്കിയ ശേഷം അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ. കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന നടന്‍ ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 2017 ലാണ് കൊച്ചിയിൽ വച്ച് നടി ആക്രമിക്കപ്പെട്ടത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories