Share this Article
News Malayalam 24x7
നൈജീരിയയിലെ സ്കൂളിൽ നിന്ന് 303 വി​ദ്യാ​ർ​ഥി​ക​ളെ​യും 12 അ​ധ്യാ​പ​ക​രെ​യും തട്ടിക്കൊണ്ടുപോയി
വെബ് ടീം
0 hours 31 Minutes Ago
1 min read
NIGERIA

അ​ബു​ജ: നൈ​ജീ​രി​യ​യി​ലെ സ്വ​കാ​ര്യ ​കാ​ത്ത​ലി​ക് സ്കൂ​ളി​ൽ തോ​ക്കു​ധാ​രി​ക​ൾ അ​തി​ക്ര​മി​ച്ചു​ക​യ​റി 303 വി​ദ്യാ​ർ​ഥി​ക​ളെ​യും 12 അ​ധ്യാ​പ​ക​രെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നൈ​ജീ​രി​യ. നൈ​ഗ​ർ നോ​ർ​ത്ത് സെ​ന്റ​റി​ലെ സെ​ന്റ് മേ​രീ​സ് കാ​ത്ത​ലി​ക് സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

നേ​ര​ത്തേ 215 കു​ട്ടി​ക​ളെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​യി​രു​ന്നു വി​വ​രം. എ​ന്നാ​ൽ, ശ​നി​യാ​ഴ്ച കു​ട്ടി​ക​ളു​ടെ ക​ണ​ക്കെ​ടു​ത്തു​വെ​ന്നും ഇ​തി​ൽ 300ല​ധി​കം കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്നും സി.​എ.​എ​ന്നി​ന്റെ നൈ​ജ​ർ സ്റ്റേ​റ്റ് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ മോ​സ്റ്റ് റ​വ​റ​ന്റ് ബു​ല​സ് ദൗ​വ യോ​ഹ​ന്ന വെ​ള്ളി​യാ​ഴ്ച സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.10നും 18​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെ​യു​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നും ആ​ക്ര​മ​ണ​ത്തി​നി​ടെ 88 കു​ട്ടി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​രെ പി​ടി​കൂ​ടി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

170 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​യ​ൽ സം​സ്ഥാ​ന​മാ​യ കെ​ബ്ബി​യി​ലെ മാ​ഗ പ​ട്ട​ണ​ത്തി​ലെ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തി​ങ്ക​ളാ​ഴ്ച ആ​യു​ധ​ധാ​രി​ക​ൾ അ​തി​ക്ര​മി​ച്ചു​ക​യ​റി 25 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​മാ​ന​സം​ഭ​വം. അ​തി​ൽ ഒ​രു പെ​ൺ​കു​ട്ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. 24 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ര​ണ്ട് സം​ഭ​വ​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്തം ഇ​തു​വ​രെ ആ​രും ​ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories