Share this Article
KERALAVISION TELEVISION AWARDS 2025
പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ച് വിദ്യാർത്ഥിയെ പലവട്ടം പീഡിപ്പിച്ചു; അദ്ധ്യാപിക അറസ്റ്റിൽ
വെബ് ടീം
posted on 02-07-2025
1 min read
TEACHER

മുംബൈ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അധ്യാപിക അറസ്റ്റിൽ.മുംബൈയിലെ പ്രമുഖ സ്കൂളിലെ നാൽപതുകാരിയായ ഇംഗ്ലിഷ് അധ്യാപികയാണ് അറസ്റ്റിലായത്. ഇവർ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഹയർസെക്കൻഡറി വിദ്യാർഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകൾ അടക്കമുള്ള സ്ഥലങ്ങളിൽവച്ച് പലവ‌‌ട്ടം പീഡിപ്പിച്ചെന്നാണ് കേസ്.2023 ഡിസംബറിൽ സ്കൂൾ വാർഷികച്ചടങ്ങിനു നൃത്തപരിപാ‌‌‌ടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിനിടെയാണ് വിദ്യാർഥിയോട് അടുപ്പം തോന്നിയതെന്ന് അധ്യാപിക പൊലീസിനു മൊഴി നൽകിയതായാണ് വിവരം.

കുട്ടി ആദ്യം അധ്യാപികയെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. അപ്പോൾ അധ്യാപിക ഒരു സുഹൃത്തിന്റെ സഹായം തേടി. അവർ കുട്ടിയെ അധ്യാപികയുമായുള്ള ബന്ധത്തിനു പ്രേരിപ്പിച്ചു. കൗമാരക്കാരായ ആൺകുട്ടികളും മുതിർന്ന സ്ത്രീകളും തമ്മിലുള്ള ബന്ധം സാധാരണമാണെന്നും കുട്ടിയോടു പറഞ്ഞു. തുടർന്ന് വിദ്യാർഥിയുമായി അടുപ്പമുണ്ടാക്കിയ അധ്യാപിക, അവനെ പലയിട‌ത്തും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories