മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. കോയമ്പത്തൂരിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് വി എന്ന അറുപത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. സോളാപ്പൂർ ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു കൊലപാതകം. സത്താരയിലേക്കുള്ള യാത്രാ മധ്യേ പുലർച്ചെ രണ്ടരയോടെ ശുചിമുറിയിൽ പോകാനായി സോളാപൂരിൽ ഇറങ്ങിയ കൃഷ്ണകുമാറിനെ മോഷ്ടാക്കൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
പണം കവരാനുള്ള ശ്രമം കൃഷ്ണപ്രസാദ് പ്രതിരോധിച്ചതോടെ പ്രതികൾ മാരകമായി മർദിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ രക്തം വാർന്ന് മരിച്ചു.ബസ് സ്റ്റാൻഡിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. സോളാപൂർ സ്വദേശികളായ കുനാൽ കാംബ്ലെ, അമൻ സുധാകർ എന്നിവരും 17 കാരനായ ഒരാളുമാണ് പൊലീസ് പിടിയിലായത്.