Share this Article
News Malayalam 24x7
ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ്
Trump

ഇറാനെതിരെ അതിശക്തമായ ആക്രമണവും നടപടിയും ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് ഇറാനെതിരെ രൂക്ഷമായ മുന്നറിയിപ്പ് നൽകിയത്. അതേസമയം, ഇറാനെതിരെ നേരിട്ടുള്ള സൈനിക ആക്രമണം എന്ന് നടക്കുമെന്ന വിഷയത്തിൽ അമേരിക്കൻ പെന്റഗൺ വക്താവ് കൃത്യമായ പ്രതികരണം നൽകിയിട്ടില്ല.

ഇറാനെ സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുത്തുന്നതിനായി കരമാർഗ്ഗ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയും ഇസ്രായേലും ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ യു.എസിന്റെയോ ഇസ്രായേലിന്റെയോ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ പ്രതികരിച്ചു. അമേരിക്കയുടെയും ഇസ്രായേലിന്റെയും അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്നാണ് ഇറാൻ ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്. മേഖലയിൽ സംഘർഷ സാധ്യത വർദ്ധിക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളുടെയും പരസ്പര ഭീഷണി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories