Share this Article
KERALAVISION TELEVISION AWARDS 2025
പുല്‍വാമയിലെ ത്രാലില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് വെടിയേറ്റു
A non-state worker was shot in Pulwama's Tral

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം.പുല്‍വാമയിലെ ത്രാലില്‍  ഇതരസംസ്ഥാന തൊഴിലാളിക്ക് വെടിയേറ്റു.ഉത്തരപ്രദേശ് സ്വദേശി പ്രീതം സിംഗിനാണ് വെടിയേറ്റത്. പ്രദേശത്ത് സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചു.ഗന്ദര്‍ബാല്‍ ജില്ലയില്‍ ഡോക്ടറും ഇതരസംസ്ഥാന തൊഴിലാളികളും അടക്കം ആറ് പേരെ ഭീകരര്‍ കഴിഞ്ഞ ദിവസം വെടിവച്ചു കൊന്നിരുന്നു.

അതിനിടെ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സംസ്ഥാനത്തെ സ്ഥിതിവിശേഷം കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തി. കശ്മീരിന് സംസ്ഥാന പദവി തിരുനല്‍കുന്നതുമായി ബന്ധപ്പെട്ട് ഒമര്‍ അബ്ദുള്ള അമിത് ഷായുമായി ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories