Share this Article
News Malayalam 24x7
കശ്മീർ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി നോർക്ക
Kashmir Attack

കശ്മീർ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ  ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി നോർക്ക. മലയാളികള്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് തുടങ്ങിയത്. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരിയാണ് ഹെല്‍പ് ഡെസ്‌ക്ക് തുടങ്ങിയ വിവരം അറിയിച്ചത്. കശ്മീരിൽ കുടുങ്ങി പോയ, സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories