 
                                 
                        കണ്ണൂർ : നവ കേരള സദസ്സ് ഇന്ന് കണ്ണൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കും. പത്തുമണിക്ക് തലശ്ശേരിയിലെ പേൾവ്യൂ ഹോട്ടലിൽ വച്ച് നടക്കുന്ന മന്ത്രിസഭായോഗത്തോടെയാകും തുടക്കം. ശേഷം കൂത്തുപറമ്പ് മട്ടന്നൂർ പേരാവൂർ മണ്ഡലങ്ങളിലെ വേദികളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിച്ചേരും. നവ കേരള സദസ്സിന് ഇടയിൽ നടക്കുന്ന അഞ്ചു മന്ത്രിസഭ യോഗങ്ങളിൽ ആദ്യത്തേതാണ് ഇന്ന് തലശ്ശേരിയിൽ ചേരുന്നത്.കണ്ണൂർ കാസർഗോഡ് ജില്ലകളിലെ പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിലെ ആശയങ്ങളിൽ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമാകാനും ഇടയുണ്ട്.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    