Share this Article
Union Budget
IPLവിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കര്‍
വെബ് ടീം
posted on 05-06-2025
2 min read
karnataka-government-announces-magisterial-inquiry-into-tragedy-during-ipl-victory-celebration

ഐപിഎൽ 2025 വിജയാഘോഷത്തിനിടയിൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ അപകടകരമായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും 50-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കര്‍ണാടക സർക്കാർ ഔദ്യോഗികമായി മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും, പരിക്കേറ്റവർക്കുള്ള സൗജന്യ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്. ക്രിക്കറ്റ് അസോസിയേഷനും ആർസിബി ടീമും അനുശോചനം രേഖപ്പെടുത്തി, ദുരന്തത്തിൽ പരിക്കേറ്റവർക്കുള്ള സഹായങ്ങൾ പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വിവരമനുസരിച്ച്, അപകടത്തിൽ പരിക്കേറ്റവരിൽ 25 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. enquiry കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ട് അടുത്ത ആഴ്ച സർക്കാർ സമർപ്പിക്കും. സ്റ്റേഡിയം പരിസരത്ത് സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories