Share this Article
News Malayalam 24x7
ഇത് വനിതാ സംവരണ ബില്‍ അല്ല; ഇത് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രംഗം മാറ്റാനുള്ള ബില്ലാണ്; മോദി ജാലവിദ്യക്കാരനെന്നും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
വെബ് ടീം
posted on 17-04-2026
1 min read
RAHUL GANDHI

ന്യൂഡൽഹി:വനിതാ സംവരണ ബില്ലിലെ ഭേദഗതികളുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരേ ആഞ്ഞടിച്ച്  പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.  ഈ ബില്ല് വനിത സംവരണ ബില്‍ അല്ലെന്ന് രാഹുല്‍ ഗാന്ധി.രാജ്യത്തെ തെരഞ്ഞെടുപ്പ് ഘടന മാറ്റാന്‍ ബിജെപി നീക്കം.സത്യത്തിനായി പൊരുതാന്‍ മടിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.2023 ല്‍ പാസാക്കിയ ബില്ലല്ല ഇപ്പോഴത്തേത്.രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുകളിൽ സ്ത്രീശക്തി ഒരു കേന്ദ്രബിന്ദുവാണ്. വനിതകളെ പ്രതിനിധാനം ചെയ്യുന്നതല്ല നിലവിലെ ബില്‍.സ്ത്രീ ശാക്തീകരണവുമായി ബന്ധമില്ല.ജനാധിപത്യ രീതി അട്ടിമറിക്കാനുള്ള നീക്കം.ഇന്ത്യയിലെ സ്ത്രീകളെ മുൻനിർത്തി സർക്കാർ മണ്ഡല പുനർനിർണയത്തെ ഒളിച്ചുകടത്തുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി സ്ത്രീകളെ സർക്കാർ മറയായി ഉപയോഗിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.കേന്ദ്രം നാണംകെട്ട കളി കളിക്കുന്നു.OBCക്ക് അവകാശം നിഷേധിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ട.അധികാരം തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നു.ജാതി സെന്‍സസിനെ അട്ടിമറിക്കുന്നു.ബാലക്കോട്ടിന്റെയും സിന്ദുറിന്റെയും ജാലവിദ്യക്കാരനാണ് മോദിയെന്ന് രാഹുൽ ഗാന്ധി  പറഞ്ഞു.

പഴയ ബില്ല്അവതരിപ്പിച്ചാല്‍ കൂടെ നില്‍ക്കുമെന്നും രാഹുല്‍.ബിജെപിക്ക് ഭയമാണ്.പുതിയ ബില്‍ പാസാക്കാന്‍ അനുവദിക്കില്ല.പ്രതിപക്ഷം ഒന്നടങ്കം എതിര്‍ക്കുമെന്ന് രാഹുല്‍.രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ഭരണപക്ഷം.സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം ഉണ്ടായി.60 വര്‍ഷം നിങ്ങള്‍ എന്ത് ചെയ്‌തെന്ന് കിരണ്‍ റിജിജു ചോദിച്ചു.OBC പരാമര്‍ശത്തെ ചോദ്യംചെയ്ത് കേന്ദ്രമന്ത്രി.OBC ക്വാട്ടയെ രാജീവ് ഗാന്ധി എതിര്‍ത്തത് എന്തിനെന്നും ചോദ്യം.മോദി പിന്നാക്കക്കാരനെന്ന് വിളിച്ച് പറഞ്ഞ് ബിജെപി.പ്രസംഗത്തിനിടയിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ സൂചിപ്പിച്ചുകൊണ്ട് ഒരു തമാശയും രാഹുൽ പങ്കുവെച്ചു. 'പ്രധാനമന്ത്രിക്കും എനിക്കും ഭാര്യമാരില്ലാത്തതുകൊണ്ട് ആ ഒരു വശത്തുനിന്നുള്ള ഉപദേശങ്ങൾ കിട്ടാറില്ല, എങ്കിലും ഞങ്ങൾക്ക് അമ്മയും സഹോദരിമാരുമുണ്ട്' എന്ന രാഹുലിന്റെ പരാമർശം സഭയിൽ ചിരിപടർത്തി. കൂടാതെ, കഴിഞ്ഞ 20 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് സാധിക്കാത്ത ഒരു കാര്യം തന്റെ സഹോദരി പ്രിയങ്ക ഗാന്ധി സാധിച്ചു എന്നും, അത് അമിത് ഷായെ ചിരിപ്പിക്കുക എന്നതായിരുന്നു എന്നും കഴിഞ്ഞദിവസത്തെ പ്രസംഗത്തെ സൂചിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories