Share this Article
News Malayalam 24x7
ഇ പി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ ആദ്യ പ്രതികരണവുമായി രവി ഡിസി
വെബ് ടീം
posted on 14-11-2024
1 min read
ravi dc

ഷാര്‍ജ: ഇപി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് രവി ഡിസി. പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും ഞങ്ങള്‍ (ഡിസി ബുക്സ്) ഫെസിലിറ്റേറ്റര്‍ മാത്രമാണെന്നും രവി ഡിസി പറഞ്ഞു. പുസ്തക വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് ചോദ്യങ്ങളോട് ഷാര്‍ജ ബുക്ക് ഫെസ്റ്റിവലിൽ പ്രതികരിക്കുകയായിരുന്നു രവി ഡിസി.

ഈ വിഷയത്തിൽ ഡിസി ബുക്സിന്‍റെ നിലപാട് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിൽ പറഞ്ഞതാണ്. അതിൽ കൂടുതലൊന്നും പറയാനില്ല. പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുണ്ടെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും രവി ഡിസി പറഞ്ഞു. കൂടുതൽ ചോദ്യങ്ങളോടും രവി ഡിസി പ്രതികരിക്കാൻ തയ്യാറായില്ല. വിവാദത്തിൽ സോഷ്യൽ മീഡിയയിലൂടെ ഡിസി ബുക്സ് വിശദീകരണം നൽകിയശേഷം ആദ്യമായാണ് ഡിസി രവി മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories