Share this Article
image
റോക്ക് എന്‍ റോളിന്റെ രാജ്ഞി; സംഗീത ഇതിഹാസം ടീന ടര്‍ണര്‍ അന്തരിച്ചു
വെബ് ടീം
posted on 25-05-2023
1 min read
Teena Turner passes away

സംഗീത ഇതിഹാസം ടീന ടര്‍ണര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു.അര്‍ബുദം, പക്ഷാഘാതം, വൃക്ക തകരാര്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ടീന ടര്‍ണ്ണര്‍ ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. ദി ബെസ്റ്റ്, വാട്ട്സ് ലവ് ഗോട്ട് ടു ഡു വിത്ത് ഇറ്റ് തുടങ്ങിയ സോള്‍ ക്ലാസിക്കുകളും പോപ്പ് ഹിറ്റുകളും കൊണ്ട് 1960 കളിലാണ് ടീന പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയര്‍ന്നത്. റോക്ക് എന്‍ റോളിന്റെ രാജ്ഞി എന്ന് വിളിക്കപ്പെടുന്ന ടീന ടര്‍ണര്‍ എട്ട് ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 

1939 നവംബര്‍ 26 ന് ടെന്നസിയിലെ നട്ട്ബുഷിലെ ഗ്രാമീണ മേഖലയിലായിരുന്നു ടീനയുടെ ജനനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories